28 November Sunday

കലാലയങ്ങളിൽ വീണ്ടും വസന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

കൊച്ചി നഗരത്തിലെ സരിത തിയറ്റർ തുറന്നതറിഞ്ഞ് എത്തിയ കോളേജ് വിദ്യാർഥികൾ, 
അടുത്തദിവസം പ്രദർശനത്തിന് എത്തുന്ന ജയിംസ് ബോണ്ട് സിനിമയുടെ പരസ്യബോർഡിനരികിൽ


കൊച്ചി
ആരവങ്ങൾക്ക്‌ കാതോർത്തിരുന്ന കലാലയങ്ങളിൽ അവർ വീണ്ടും എത്തി. ഓൺലൈനിൽമാത്രം കണ്ടിരുന്ന സഹപാഠികളെയും അധ്യാപകരെയും നേരിൽക്കണ്ട സന്തോഷമായിരുന്നു പലരുടെയും മുഖത്ത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ജില്ലയിലെ കോളേജുകളിൽ ഡിഗ്രി ഒന്നാംവർഷം, രണ്ടാംവർഷ ക്ലാസുകൾ തിങ്കളാഴ്‌ച ആരംഭിച്ചതോടെ ആവേശത്തിലാണ്‌ വിദ്യാർഥികൾ. ആറ് മാസത്തെ ഇടവേളയ്ക്കുശേഷമാണ് കോളേജുകളിൽ പൂർവസ്ഥിതിയിൽ ക്ലാസുകൾ തുടങ്ങിയത്. രണ്ടാംവർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികൾപോലും ആദ്യമായാണ്‌ ക്ലാസിലെത്തിയത്. അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ നേരത്തേ ആരംഭിച്ചിരുന്നു.

ഭൂരിഭാഗം കോളേജുകളിലും പൂർണരീതിയിൽ ക്ലാസുകൾ തുടങ്ങിയെങ്കിലും ചില കോളേജുകളിൽ ഡിഗ്രി ഒന്നാംവർഷ ക്ലാസുകൾ നവംബറിലാണ്‌ തുടങ്ങുന്നത്‌.  ക്ലാസ്‌ മുറികൾ കഴിഞ്ഞദിവസം അണുവിമുക്തമാക്കിയിരുന്നു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ക്ലാസുകൾ. ക്യാന്റീനുകളും തുറന്നുപ്രവർത്തിച്ചു.

സംസ്ഥാനത്തെ കോളേജുകൾ കഴിഞ്ഞയാഴ്‌ച തുറക്കാനാണ്‌ തീരുമാനിച്ചിരുന്നത്. എന്നാൽ, അതിശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top