24 October Saturday

ബിപിസിഎൽ വിൽക്കരുത് ; പൊതുമേഖലയ്‌ക്കായി പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


കൊച്ചി
‘ബിപിസിഎൽ വിൽക്കരുത്, പൊതുമേഖലകൾ ജനങ്ങളുടെ സമ്പത്ത്’ എന്ന മുദ്രാവാക്യമുയർത്തി സിഐടിയു ജില്ലാ കമ്മിറ്റി 1000 കേന്ദ്രങ്ങളിൽ  പൊതുമേഖല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്‌ക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ കേന്ദ്രങ്ങളിൽ അലയടിച്ചത്‌. എറണാകുളം ഹൈക്കോടതിക്കവലയിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ളയും അമ്പലമുകൾ ബിപിസിഎൽ കൊച്ചി റിഫൈനറിക്കുമുന്നിൽ‌ ദേശീയ കൗൺസിൽ അംഗം സി എൻ മോഹനനും ഉദ്‌ഘാടനം ചെയ്‌തു.

പറവൂർ ടൗണിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ശർമ, മുളന്തുരുത്തി നടക്കാവിൽ ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, കളമശേരി സൗത്തിൽ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ഇരുമ്പനം ബിപിസിഎലിനുമുന്നിൽ ജില്ലാ പ്രസിഡന്റ്‌ പി ആർ മുരളീധരൻ, കാക്കനാട് ജില്ലാ ട്രഷറർ സി കെ പരീത്, ആലുവ ടൗണിൽ ടി വി സൂസൻ, കടുങ്ങല്ലൂരിൽ  സോണി കോമത്ത്‌, നെടുമ്പാശേരി വിമാനത്താവളത്തിനുമുന്നിൽ അഡ്വ. എൻ സി മോഹനൻ, അങ്കമാലി ടൗണിൽ കെ കെ ഷിബു, കാലടി മറ്റൂരിൽ കെ എ ചാക്കോച്ചൻ,  പെരുമ്പാവൂർ ടൗൺ പോസ്റ്റ് ഓഫീസിനുമുന്നിൽ എം പി ഉദയൻ, കവളങ്ങാട് നെല്ലിമറ്റത്ത് ഷാജി മുഹമ്മദ്‌, കോതമംഗലം ടൗണിൽ എൽ ആർ ശ്രീകുമാർ, മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സി കെ സോമൻ, കൂത്താട്ടുകുളം ടൗണിൽ പി എസ് മോഹനൻ, പിറവത്ത് ലിസി വർഗീസ്‌,  തിരുവാണിയൂരിൽ ദീപ കെ രാജൻ,  പാലാരിവട്ടത്ത് എ ജി ഉദയകുമാർ, കൊച്ചി കമാലക്കടവിൽ ജോൺ ഫെർണാണ്ടസ്‌, പള്ളുരുത്തി വെളിയിൽ സി ഡി നന്ദകുമാർ, വൈപ്പിൻ വളപ്പിൽ കെ എ അലി അക്ബർ, കൊങ്ങോർപ്പിള്ളിയിൽ അഡ്വ. മുജീബ് റഹ്മാൻ, നീറിക്കോട് പാലത്തിനുമുന്നിൽ എ പി ലൗലി, പറവൂർ പെരുമ്പടന്നയിൽ ടി ആർ ബോസ്‌, കൈതാരം കോട്ടുവള്ളിയിൽ എം ബി സ്യമന്തഭദ്രൻ എന്നിവർ  ഉദ്‌ഘാടനം ചെയ്‌തു. സമരത്തിൽ അണിചേർന്ന  എല്ലാ തൊഴിലാളികളെയും സിഐടിയു ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

ജില്ലയിൽ ഓട്ടോറിക്ഷ, കാർ, ലോറി, ടാങ്കർ ലോറി, പാഴ്‌സൽ സർവീസ്, കെഎസ്ആർടിസി, ഡ്രൈവിങ് സ്കൂൾ, ടൂറിസ്റ്റ് പാക്കേജ്, മോട്ടോർ ക്യാബ്, ഓട്ടോ കൺസൾട്ടന്റ്‌, സ്വകാര്യ ബസ്‌ തുടങ്ങി മോട്ടോർ രംഗത്തെ എല്ലാ സംഘടനകളും 212 കേന്ദ്രങ്ങളിൽ സമരം നടത്തി. കേരള സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് ‌ആൻഡ്‌  വർക്കേഴ്സ് യൂണിയൻ, കെഎസ്‌ആർടിസി ജീവനക്കാർ, ജില്ലാ മോട്ടോർ ക്യാബ് ഡ്രൈവേഴ്സ് യൂണിയൻ, ഓൾ കേരള പാഴ്‌സൽ സർവീസ് എംപ്ലോയീസ് യൂണിയൻ, ഡ്രൈവിങ് സ്കൂൾ ജീവനക്കാർ തുടങ്ങിയവർ സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top