19 May Thursday

9000 കടന്ന്‌ 
രോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


കൊച്ചി
കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്‌ച 9405 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്‌ച 11,091 പേർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ല നിലവിൽ ബി കാറ്റഗറിയിലാണ്‌. ചൊവ്വാഴ്‌ച സമ്പർക്കംവഴി 6847 പേർ രോഗബാധിതരായി. 2538 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 20 ആരോഗ്യപ്രവർത്തകർക്ക്‌ രോഗം സ്ഥിരീകരിച്ചു. - 

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,929 ആണ്. 8641 പേർ രോഗമുക്തി നേടി. 6801 പേരെ  വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 11,561 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. വീടുകളിൽ  നിരീക്ഷണത്തിലുള്ളവർ 54,790 ആണ്. സർക്കാർ, സ്വകാര്യ മേഖലകളിൽനിന്ന്‌ 14,948 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ജില്ലയിൽ ഇതുവരെ 57,37,999 ഡോസ് വാക്സിൻ നൽകി. 31,84,072 ആദ്യഡോസും 25,53,927 രണ്ടാം ഡോസും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top