കൊച്ചി
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റ് കൊച്ചിയിലെത്തി. എറണാകുളം സൗത്തിലും ഹാർബർ ടെർമിനസിലുമെത്തിയ ട്രെയിൻ വെള്ളി രാവിലെ കോട്ടയത്തേക്ക് പോകും.
പതിനെട്ട് എസി കോച്ചുള്ള ട്രെയിനിൽ 84 പേർക്ക് യാത്രചെയ്യാം. 13 ടു ടയർ ബെഡ് ക്യാബിനുകൾ, 30 ത്രീ ടയർ ബെഡുകൾ എന്നിവയുണ്ട്. രുചി, നളപാക എന്നീ പേരുകളിലുള്ള രണ്ട് റെസ്റ്റോറന്റുകൾ, ബാർ, സ്പാ കം ഫിറ്റ്നെസ് സെന്റർ, ആയുർവേദ സ്പാ തെറാപ്പി, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇരുപത് സ്ഥിരം യാത്രക്കാരാണ് ഉള്ളത്. കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് കഴിഞ്ഞ രണ്ടിനാണ് പുനരാരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..