27 November Saturday

തെരുവിൽ പ്രക്ഷോഭ അടുക്കള 
ഒരുക്കി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ഡിവെെഎഫ്ഐ എറണാകുളം മഹാരാജാസ് കോളേജിനുമുന്നിൽ നടത്തിയ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത ഡോ. സെബാസ്റ്റ്യൻ പോളിന് ഭക്ഷണം വിളമ്പുന്ന ജില്ലാ സെക്രട്ടറി എ എ അൻഷാദ്


കൊച്ചി
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ തെരുവിൽ ഭക്ഷണം വിളമ്പി ഡിവൈഎഫ്‌ഐ. മഹാരാജാസ് കോളേജിനുമുന്നിൽ സംഘടിപ്പിച്ച ‘ഫുഡ്‌ സ്ട്രീറ്റ്' പ്രതിഷേധത്തിൽ നൂറുകണക്കിന്‌ യുവജനങ്ങൾ പങ്കെടുത്തു. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതാതീതസംസ്കാരം നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും ഭക്ഷണത്തിൽവരെ മതം കലർത്തുന്ന സംഘപരിവാർ സംഘടനകളുടെ നിലപാടുകൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസ്‌ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എ എ അൻഷാദ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോളമൻ സിജു, എൽ ആദർശ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ പി ജയകുമാർ, കമ്മിറ്റി അംഗം നിഖിൽ ബാബു, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സി എസ്‌ അമൽ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top