28 November Sunday

കളമശേരി, കാലടി, നെടുമ്പാശേരി, അങ്കമാലി ഏരിയ സമ്മേളനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രനയം തിരുത്തണം
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് സിപിഐ എം കളമശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നദീതടസംരക്ഷണ അതോറിറ്റി രൂപീകരിക്കുക, ചുമട്–-നിർമാണ മേഖലകളിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പി എം മുജീബ് റഹിമാൻ, കെ മോഹനൻ, ടി ടി രതീഷ് എന്നിവർ പ്രമേയങ്ങളും കെ ടി എൽദോ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ടി എ സുഗതൻ, എൻ കെ വാസുദേവൻ, പി എ ഷിബു, മുഹമ്മദ് യാസിർ, ടി എസ് ബിജു, അശ്വനി, സുരേഷ് കുമാർ, കെ ബി സുലൈമാൻ, ബിജു മോഹൻ, കെ എം ഷെമീർ, മീനു സുകുമാരൻ, സൗമിനി, കെ കെ ശശി, എം എം ഷെരീഫ്, പി യു അഭിരോഷ്, ശിൽപ്പ സുരേന്ദ്രൻ, പി എസ് അഷറഫ്, ടി എ അസൈനാർ, എൽസി ജോൺ, പി ഡി ഡേവിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക്‌ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ ആക്ടിങ് സെക്രട്ടറി കെ ബി വർഗീസ് എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേക്കബ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. തിങ്കളാഴ്ച ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.


 

കാലടിയിൽ സമാന്തരപാലവും ബൈപാസും യാഥാർഥ്യമാക്കണം
കാലടിയിൽ സമാന്തരപാലവും ബൈപാസ് റോഡ് നിർമാണവും അതിവേഗം ആരംഭിക്കണമെന്ന് സിപിഐ എം കാലടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അയ്യമ്പുഴ പ്ലാന്റേഷനിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. എം ടി വർഗീസ് പ്രമേയവും കെ കെ പ്രഭ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

ടി കെ സന്തോഷ്, പി മനോഹരൻ, മീന വേലായുധൻ, എം ജി ഗോപിനാഥ്, കെ വി അഭിജിത്, ആൻസി ജിജോ, വി ആർ സുധൻ, ബേബി കാക്കശേരി, എം എസ് സ്റ്റാലിൻ, പി ജെ ബിജു, പി സി പൗലോസ്, ലീല സജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്, ഏരിയ സെക്രട്ടറി സി കെ സലിംകുമാർ എന്നിവർ ചർച്ചയ്‌ക്ക് മറുപടി നൽകി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി കെ മോഹനൻ, പി ആർ മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ_ ചാക്കോച്ചൻ, അഡ്വ. കെ തുളസി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കൊച്ചിൻ മൻസൂറിന്റെ ഗാനമേളയും അരങ്ങേറി. ചൊവ്വാഴ്‌ച അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ പുതിയ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.

 

എയർപോർട്ട്-–-കൊച്ചി ജലഗതാഗത പദ്ധതി നടപ്പാക്കണം
വിമാനത്താവളവുമായി ബന്ധിപ്പിച്ച്‌ എയർപോർട്ട്-–കൊച്ചി ജലഗതാഗത പദ്ധതി നടപ്പാക്കണമെന്ന് സിപിഐ എം നെടുമ്പാശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അത്താണിയിൽ ബസ് ടെർമിനൽ സ്ഥാപിക്കുക, മേയ്ക്കാട് വഴി മാള–--അങ്കമാലി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുക, സിയാൽ കരാർ തൊഴിലാളികൾക്ക് മിനിമംകൂലി നടപ്പാക്കുക, മെട്രോ അങ്കമാലിവരെ നീട്ടുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കെ ജെ ഐസക്, പി ഒ സുരേന്ദ്രൻ, കെ കെ കൃഷ്ണകുമാർ എന്നിവർ പ്രമേയങ്ങളും ബി എ സന്ദീപ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. വി കെ അനിൽ, പി ആർ സത്യൻ, ജിഷ ശ്യാം, പി ആർ രാജേഷ്, പി സി സോമശേഖരൻ, ഗ്രേസി ടോമി, സുധ വിജയൻ, ജിതിൻ പുളിയനം, ടി എ ഇബ്രാഹിംകുട്ടി, സണ്ണി പോൾ, എം എം കരുണാകരൻ, ടി എ ജയരാജ്, ഗായത്രിവാസൻ, പി എസ് സുനീഷ്, എൽ എ മോഹനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പൊതുചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ഏരിയ സെക്രട്ടറി ഇ പി സെബാസ്റ്റ്യൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പി പത്രോസ്, എം സി സുരേന്ദ്രൻ, പി എസ് ഷൈല എന്നിവർ അഭിവാദ്യം ചെയ്തു. ഇ എം സലിം നന്ദി പറഞ്ഞു.


 

ബാംബൂ കോർപറേഷൻ പുനരുദ്ധാരണത്തിന്‌ സഹായപാക്കേജ്‌ പ്രഖ്യാപിക്കണം
സംസ്ഥാന ബാംബൂ കോർപറേഷന്റെ പുനരുദ്ധാരണത്തിന് സമഗ്രമായ സഹായപാക്കേജ് പ്രഖ്യാപിച്ച് എത്രയുംവേഗം നടപ്പാക്കണമെന്ന് സിപിഐ എം അങ്കമാലി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പട്ടയപ്രശ്നം പരിഹരിക്കുക, മാഞ്ഞാലി തോട് നവീകരണപ്രവൃത്തി പൂർത്തിയാക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. മൂക്കന്നൂർ -ഏഴാറ്റുമുഖം ബ്ലാച്ചിപ്പാറ -പാലിശേരി റോഡ്‌ നിർമാണത്തിന് റീബിൽഡ് കേരള പദ്ധതിയിൽ 98 കോടി രൂപ അനുവദിച്ച സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.

കെ പി റെജീഷ് പ്രമേയവും പി വി മോഹനൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ടി വൈ ഏല്യാസ്, കെ കെ സലി, വത്സല ഹരിദാസ്, പി പി എൽദോ, ടെസ്സി പോൾ, കെ കെ ഗോപി, ടി പി വേലായുധൻ, എ കെ റെജീഷ്, കെ പി രാജൻ, കെ കെ ശിവൻ, എൽദോ ബേബി, രാജു അമ്പാട്ട്, സിൽവി ജോസ്, ഒ പി റിജേഷ്, എം പി ആന്റണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക്‌ സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ഏരിയ സെക്രട്ടറി കെ കെ ഷിബു എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, കെ എൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു. ചൊവ്വ വൈകിട്ട് നാലിന് സിഎസ്എ ഹാളിൽ പുതിയ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top