27 October Wednesday

നഗരത്തിലെ തോട്‌ നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021


കൊച്ചി
നഗരത്തിലെ തോടുകൾ മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പണ്ടാരച്ചിറ തോടിന്റെ സാന്തോം കോളനി പരിസരത്ത് മേയർ എം അനിൽകുമാർ നവീകരണപ്രവൃത്തികൾ ഉദ്ഘാടനം ചെയ്‌തു. നഗരത്തിലെ പ്രധാനപ്പെട്ട 30 തോടുകളിലെ മാലിന്യം നീക്കാനും നവീകരിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.

ജലസേചനവകുപ്പും കോർപറേഷനും ചേര്‍ന്ന് അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പശ്ചിമകൊച്ചിയിലെ പ്രധാന തോടുകളായ പണ്ടാരച്ചിറ തോട്, പഷ്ണി തോട്, ഐലൻഡ്‌ തോട്, പള്ളിച്ചാൽ തോട്, അത്തിപ്പൊഴി തോട്, വാത്തുരുത്തി തോട് എന്നിവയിലെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. നവീകരിച്ച തോടുകളിൽ വീണ്ടും മാലിന്യം തള്ളിയാൽ കർശന നടപടി  സ്വീകരിക്കും. തോട് കൈയേറുന്നവർക്കെതിരെയും നടപടിയുണ്ടാകും.

കോർപറേഷന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകളും ബോർഡുകളും  സ്ഥാപിക്കുമെന്നും മേയർ പറഞ്ഞു. ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷ ഷീബലാൽ അധ്യക്ഷയായി. കൗൺസിലർമാരായ മേരി കലിസ്റ്റ പ്രകാശൻ, ഷീബ ഡ്യൂറോ, കോർപറേഷൻ സെക്രട്ടറി എ എസ് നൈസാം എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top