ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ സംവിധാനമുണ്ടാകണം: തുഷാർ ഗാന്ധി

അങ്കമാലി
രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടണമെങ്കിൽ ജനങ്ങളോടുള്ള കടമകൾ നിറവേറ്റാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ സംവിധാനമുണ്ടാകണമെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി. അങ്കമാലി കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് എൻലൈറ്റ്മെന്റ് ഫോറം (സെഫ്) സംഘടിപ്പിച്ച രണ്ടാമത് പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വിഷയങ്ങളിലടക്കം നിരന്തരം ചോദ്യങ്ങളുന്നയിക്കാനും ഉത്തരം കണ്ടെത്തുംവരെ അത് തുടർന്നുകൊണ്ടിരിക്കാനും വിദ്യാർഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സെഫ് പ്രസിഡന്റ് ജെയ്സൺ പാനികുളങ്ങര അധ്യക്ഷനായി. സെക്രട്ടറി സേവിയർ ഗ്രിഗറി, ട്രഷറർ മാർട്ടിൻ ബി മുണ്ടാടാൻ, അഡ്വ. ജോസ് തെറ്റയിൽ, മാത്യൂസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി, ഫ്രാൻസിസ് തച്ചിൽ എന്നിവർ സംസാരിച്ചു.
Tags
Related News

0 comments