05 August Thursday

കോവിഡ്‌ പരിശോധനാകേന്ദ്രം 
സാമൂഹ്യവിരുദ്ധർ തകർത്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

കീച്ചേരി ഹെൽത്ത് സെന്ററിലെ കോവിഡ് പരിശോധന കേന്ദ്രം തകർത്തതിൽ എൻജിഒ യൂണിയൻ പ്രതിഷേധം ആനന്ദ ശൈലേഷ് ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞിരമറ്റം
കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിനുകീഴിലെ  കോവിഡ് -പരിശോധനാകേന്ദ്രം സാമൂഹ്യവിരുദ്ധർ തകർത്തു. കെട്ടിടത്തിന്റെ വാതിൽപൊളിച്ച്‌ അകത്ത് ഉണ്ടായിരുന്ന ഉപകരണങ്ങൾ മുഴുവൻ നശിപ്പിച്ചു. ഇവിടെ മലമൂത്രവിസർജനം നടത്തി മലിനമാക്കി.

പ്രതിദിനം നൂറ്റമ്പതോളം പരിശോധന നടത്തിയിരുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഇതോടെ തടസ്സപ്പെട്ടു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയൻ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആനന്ദ ശൈലേഷ്  ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ എം എം ബേബിരാജൻ അധ്യക്ഷനായി.
എഫ്എസ്ഇടിഒ ആമ്പല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി പി സുനിൽ ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top