02 June Friday

നവീകരിച്ച റോഡുകൾ 
ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


ആലങ്ങാട്
ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കരുമാല്ലൂർ കൈപ്പട്ടി നീറിക്കോട് റോഡുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ നിർവഹിച്ചു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു അധ്യക്ഷയായി. 27 ലക്ഷം രൂപ ചെലവിട്ടാണ് ആലങ്ങാട്, -കരുമാല്ലൂർ പഞ്ചായത്തുകളെ യോജിപ്പിക്കുന്ന റോഡുകളുടെ നവീകരണം പൂർത്തിയാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ഗോപീകൃഷ്ണൻ, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോർജ് മേനാച്ചേരി, വി ബി ജബ്ബാർ, ടി കെ സജീവ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top