കൊച്ചി
പതിനാലാമത് ഗോത്രവർഗ യുവജന വിനിമയ പരിപാടിക്ക് തുടക്കം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ എട്ട് ദിവസമാണ് പരിപാടി. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ അധ്യക്ഷനായി.
നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ കുഞ്ഞഹമ്മദ്, ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് അസിസ്റ്റന്റ് കമാൻഡന്റ് ബി രഘു, ജില്ലാ പട്ടികവർഗ വികസന ഓഫീസർ അനിൽ ഭാസ്കർ, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ അശ്വിൻ കുമാർ, കാലടി ശ്രീശങ്കരാചാര്യ കോളേജ് ഹിന്ദിവകുപ്പ് മേധാവി ഡോ. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിൽനിന്നുള്ള 200 യുവതീയുവാക്കളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് കലൂർ റിന്യൂവൽ സെന്ററിലെ ക്യാമ്പിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച കേരളീയ കലാരൂപങ്ങൾ പരിചയപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..