പെരുമ്പാവൂർ
കളരിയെക്കുറിച്ച് പഠിക്കാനെത്തിയ വിദേശികളായ യുവാവും യുവതിയും കേരളീയ മാതൃകയിൽ വിവാഹിതരായി. മാൾട്ട സ്വദേശികളായ ആൻഡ്രൂ കസാര്‍ (31), ഫ്രാൻസിസ്ക (24 ) എന്നിവരാണ് തുരുത്തി ആത്മൻ കളരി യോഗ സെന്ററിൽ വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും രണ്ടാഴ്ചമുമ്പാണ് കളരിയിലെത്തിയത്. കളരിയെക്കുറിച്ചുള്ള പഠനവും കേരളീയ ഭക്ഷണവും സംസ്കാരവും അവർക്ക് ഏറെ ഇഷ്ടപ്പെട്ടു. കളരി യോഗ സെന്ററിന്റെ ഉടമയായ ഡോൺ പോളിന്റെ സഹോദരിയുടെ കഴിഞ്ഞദിവസം നടന്ന വിവാഹത്തിൽ ഇരുവരും പങ്കെടുത്തതോടെയാണ് കേരളീയ മാതൃകയിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിദേശത്തുള്ള ബന്ധുക്കളുടെ അനുമതിയോടെയാണ് ചടങ്ങുകളൊരുക്കി വിവാഹം കഴിച്ചത്. ഇരുവരും പൂമാല കഴുത്തിലിട്ടാണ് വിവാഹം നടത്തിയത്. ശനിയാഴ്ച മാൾട്ട യിലേക്ക് പോകുന്ന ഇരുവരും അവിടത്തെ ചടങ്ങുകളനുസരിച്ച് വിവാഹിതരാകും. ലോങ്ജമ്പ് താരമായ ആൻഡ്രൂ കസാർ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. നാട്ടിൽ ഹോംസ്റ്റേ നടത്തുന്ന ആൻഡ്രൂവിന്റെ അക്കൗണ്ടന്റാണ് ഫ്രാൻസിസ്ക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..