24 September Sunday

സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം 
ഇനി കാർബൺ ന്യൂട്രൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

കൊച്ചി> ജൈവകൃഷിയിൽ പുതിയ മാതൃകകൾ സൃഷ്‌ടിച്ച ആലുവ തുരുത്തിലെ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രം രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമാകുന്നു. ഡിസംബർ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫാമിനെ കാർബൺ ന്യൂട്രലായി പ്രഖ്യാപിക്കും. പത്ത്‌ വർഷമായി തുടരുന്ന സംയോജിത കൃഷിരീതിയും മണ്ണിലെ ശാസ്ത്രീയമായ ഇടപെടലും മാലിന്യസംസ്കരണവുമാണ് വിത്തുൽപ്പാദനകേന്ദ്രത്തിലെ കാർബൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നത്‌.

ആഗസ്തിലാണ്‌ ഇവിടം കാർബൺ ന്യൂട്രലായി പ്രഖ്യാപിക്കാനുള്ള പഠനം തുടങ്ങുന്നത്‌. ബേസ്‌ലൈൻ സർവേ നടത്തി കാർബൺ ബഹിർഗമനം, കാർബൺ സംഭരണം എന്നിവ വിലയിരുത്തിയാണ് ഫാം കാർബൺ ന്യൂട്രലാണെന്ന് ഉറപ്പാക്കിയിരിക്കുന്നത്. കേരള കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ് ഡീൻ ഡോ. പി ഒ നമീറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പഠനത്തിൽ 43 ടൺ കാർബൺ ബഹിർഗമനവും 213 ടൺ കാർബൺ സംഭരണവുമാണ് ഫാമിൽ നടക്കുന്നതെന്ന് കണ്ടെത്തി.

കാർബൺ ന്യൂട്രലാകുന്നതുവഴി അഭിമാനാർഹമായ നേട്ടമാണ്‌ കൈവരിച്ചതെന്ന്‌ വിത്തുൽപ്പാദനകേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസിമോൾ ജെ വടക്കൂട്ട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top