05 December Monday

അന്ധവിശ്വാസത്തിനെതിരെ മനുഷ്യച്ചങ്ങലയിൽ 
അണിനിരന്ന്‌ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022


കൊച്ചി
‘അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ, ലഹരിവിമുക്ത കേരളത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി സിഐടിയു നേതൃത്വത്തിൽ ഏരിയകേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. എറണാകുളത്ത്‌ സിഐടിയു ദേശീയ കൗൺസിൽ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു. കെ വി മനോജ്‌ അധ്യക്ഷനായി. തൃക്കാക്കരയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സോണി കോമത്ത്‌ ഉദ്‌ഘാടനം ചെയ്തു. എ എൻ സന്തോഷ്‌ അധ്യക്ഷനായി. കളമശേരിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്‌ ശർമ ഉദ്‌ഘാടനം ചെയ്തു. വി പി ഡെന്നി അധ്യക്ഷനായി. ആലുവയിൽ ശ്രീമൂലനഗരത്ത് ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. തമ്പി പോൾ അധ്യക്ഷനായി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം എ സഹീർ അധ്യക്ഷനായി. കൊച്ചി തോപ്പുംപടിയിൽ ജില്ലാ ട്രഷറർ സി കെ പരീത്‌ ഉദ്‌ഘാടനം ചെയ്തു. കെ ജെ മാക്‌സി എംഎൽഎ അധ്യക്ഷനായി.

കോലഞ്ചേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. എം എൻ മോഹനൻ അധ്യക്ഷനായി. പറവൂർ ടൗണിൽ ജില്ലാ വൈസ് പ്രസിഡന്റ് എം ബി സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ടി എസ് രാജൻ അധ്യക്ഷനായി. വൈപ്പിനിൽ ജില്ലാ വൈസ് പ്രസിഡന്റ് സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബി വി പുഷ്‌കരൻ അധ്യക്ഷനായി. അങ്കമാലി കാലടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ്‌ അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. പി വി ടോമി അധ്യക്ഷനായി.

പെരുമ്പാവൂരിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. കെ ഇ നൗഷാദ് അധ്യക്ഷനായി. കോതമംഗലത്ത് ടൗണിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദാലി അധ്യക്ഷനായി. കൂത്താട്ടുകുളത്ത്‌ ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്തു. സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. പള്ളുരുത്തിയിൽ പനങ്ങാട്‌ മാടവനയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. വി എ  ശ്രീജിത് അധ്യക്ഷനായി. കവളങ്ങാട്‌ ജില്ലാ വൈസ് പ്രസിഡന്റ് പി എസ്‌ മോഹനൻ ഉദ്ഘാടനം ചെയ്തു. സാബു ടി മാത്യു അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top