11 December Wednesday

അതിഥിത്തൊഴിലാളി ദമ്പതികളെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


മൂവാറ്റുപുഴ
അതിഥിത്തൊഴിലാളി ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ഇ ബി ജങ്‌ഷൻ ചെളിക്കണ്ടത്തിൽ കുഞ്ഞുമൊയ്തീൻ (നിസാർ–- 42), പേഴയ്ക്കാപ്പിള്ളി ഇ ബി ജങ്‌ഷൻ ചെളിക്കണ്ടത്തിൽ സുധീർ (39), പുള്ളിച്ചാലിൽ ഇസ്മായിൽ (48) എന്നിവരെയാണ് മൂവാറ്റുപുഴ പാെലീസ് അറസ്റ്റ് ചെയ്തത്. തിങ്കൾ വൈകിട്ട് പേഴയ്ക്കാപ്പിള്ളി ഇ ബി ജങ്‌ഷനിലാണ് സംഭവം. കോഴിക്കടയിൽ വന്ന് തിരിച്ചുപോകുകയായിരുന്ന അതിഥിത്തൊഴിലാളിയായ വീട്ടമ്മയെ സ്കൂട്ടറിൽ പിന്തുടർന്ന് കുഞ്ഞുമൊയ്‌തീൻ തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു. എതിർത്ത വീട്ടമ്മയേയും ചോദ്യംചെയ്ത ഭർത്താവിനേയും മർദിച്ചു. തുടർന്ന് പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ സംഘം ചേർന്ന് അതിഥിത്തൊഴിലാളികളുമായി ഏറ്റുമുട്ടലുണ്ടായി. കുഞ്ഞുമൊയ്‌തീന്റെ ബന്ധു സുധീറും സംഘവും ചേർന്ന് ആക്രമിച്ചതിനാൽ ദമ്പതികൾ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടി. ഭാര്യയെ അപമാനിച്ചത് ചോദ്യംചെയ്തതിന് തങ്ങളെ ഒരുസംഘം  മർദിച്ചതായി അതിഥിത്തൊഴിലാളി മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണത്തിനിടെയാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top