24 November Tuesday

ജില്ലയിൽ കോവിഡ്‌ ചികിത്സയിൽ 12,096 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


കൊച്ചി
ജില്ലയിൽ കോവിഡ്‌ ചികിത്സയിലുള്ളവരുടെ എണ്ണം 12,000 പിന്നിട്ടു. വെള്ളിയാഴ്ച 874 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ 12,096 പേരാണ്‌ ആകെ ചികിത്സയിലുള്ളത്‌. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 560 പേർ സമ്പർക്ക രോഗബാധിതരാണ്‌. 280 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗികളിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്‌. തൃപ്പൂണിത്തുറ സ്വദേശികളായ 36 പേർക്കും കളമശേരിയിലെ 34 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇടപ്പള്ളി (25), മഴുവന്നൂർ (24), പാലാരിവട്ടം (22), കലൂർ (21), തൃക്കാക്കര (21) എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗികളുള്ളത്‌. 649 പേർ രോഗമുക്തി നേടി.

2326 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2420 പേരെ നിരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി. 29,554 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 28,104 പേർ വീടുകളിലും 79 പേർ കോവിഡ് കെയർ സെന്ററുകളിലും 1371 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 7237 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top