01 April Wednesday

സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം സെമിനാർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


ആലുവ
സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം ദേശീയ സെമിനാറിന് ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ തുടക്കമായി. നടൻ മമ്മൂട്ടി ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്‌ ആന്റണി കരിയിൽ അധ്യക്ഷനായി. ഫോറത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും മമ്മൂട്ടി നിർവഹിച്ചു. ആർച്ച് ബിഷപ്‌ പ്രകാശ് മുല്ലവരപ്പൂ, ജസ്റ്റിസ് കുര്യൻ ജോസഫ്, ഡോക്ടേഴ്‌സ് ഫോറം ദേശീയ അധ്യക്ഷ സിസ്റ്റർ ഡോ. ബീന, ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ചായ് ഡയറക്ടർ ജനറൽ ഡോ. മാത്യു എബ്രഹാം, ഡോ. ആന്റണി റോബർട്ട്‌ ചാൾസ്, ഫാ. ജൂലിയസ് അറയ്ക്കൽ, മദർ ആൻ ജോസഫ്, സിസ്റ്റർ അൽഫോൺസ് മേരി എന്നിവർ സംസാരിച്ചു. 20 സംസ്ഥാനങ്ങളിൽനിന്ന് ഇരുനൂറിൽപ്പരം ഡോക്ടർമാരായ സിസ്റ്റർമാർ പങ്കെടുക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top