27 September Sunday

മനുഷ്യമഹാശൃംഖല : മഹിളാ അസോസിയേഷൻ റോഡ്‌ഷോ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


കൊച്ചി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26ന് നടക്കുന്ന മനുഷ്യമഹാശൃംഖല വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചു.    രാജേന്ദ്രമൈതാനിയിൽ വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ ഫ്ലാഗ്ഓഫ് ചെയ്തു.

ജില്ലാ പ്രസിഡന്റ് അഡ്വ. ടി വി അനിത, ജില്ലാ സെക്രട്ടറി പുഷ്പ ദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എസ് ഷൈല, എൻ സി ഉഷാകുമാരി, റഷീദ സലീം, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി കെ തങ്കമണി, ഭാസുരാദേവി, കൽപ്പനാദത്ത്, കെ ആർ പത്മം, വത്സല ഹരിദാസ്, ബീന മഹേഷ് എന്നിവർ സംസാരിച്ചു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top