28 November Monday

ചില്‍ഡ്രന്‍സ് ഹോമുകളില്‍ 
ബാലസംഘം ലൈബ്രറി ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


കൊച്ചി
ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിൽ ലൈബ്രറി ഒരുക്കുന്നു. തൃശൂരിൽ ഒക്ടോബർ 4, 5, 6 തീയതികളിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തി​ന്റെ ഭാ​ഗമായാണ് ലൈബ്രറികൾ ഒരുക്കുന്നത്. ഇതിലേക്ക് ആവശ്യമായ പുസ്തകം ശേഖരിച്ചുതുടങ്ങി. ബാലസംഘം അം​ഗങ്ങൾ ശേഖരിക്കുന്ന പുസ്തകങ്ങൾ യൂണിറ്റുതലത്തിലേക്കും അവിടെനിന്ന് ഏരിയ കമ്മിറ്റികളിലേക്കും എത്തും.

പതിനാറ്‌ ഏരിയ കമ്മിറ്റികളിലായി ഇതുവരെ ശേഖരിച്ച 1800 പുസ്തകം ലെനിൻ സെ​ന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ബാലസംഘം സംസ്ഥാന ജോയി​ന്റ് സെക്രട്ടറി അരവിന്ദ് അശോക്‌കുമാർ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു, കൺവീനർ എം പി മുരളി, സ്വാതി സോമൻ, എൻ കെ പ്രദീപ്, സി കെ സദാശിവൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top