26 October Monday

നാട്ടിലിറങ്ങി ആനക്കൂട്ടം; കുട്ടിയാന കിണറ്റിൽ വീണു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


കോതമംഗലം
ഇടമലയാർ വനത്തിൽനിന്ന്‌ ചക്കിമേട് ജനവാസ മേഖലയിലേക്കിറങ്ങിയ ആനക്കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണു. വനപാലകരെത്തി കിണറ്റിൽനിന്ന്‌ ആനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടിലേക്ക്‌ കയറ്റിവിട്ടു.ചൊവ്വാഴ്‌ച രാത്രിയാണ് കുഞ്ഞുങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം വരുന്ന കാട്ടാനക്കൂട്ടം ചക്കിമേട് ജനവാസകേന്ദ്രത്തിൽ എത്തിയത്. കൂട്ടത്തിലെ ഒന്നരവയസ്സുള്ള പിടിയാനക്കുട്ടിയാണ് പൊട്ടക്കിണറ്റിൽ വീണത്.

ആനക്കൂട്ടം ഒരാഴ്ചയായി ചക്കിമേട് ഭാഗത്ത് രാത്രിയിൽ ഇറങ്ങാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ആനക്കുട്ടി അപകടത്തിൽപ്പെട്ടതോടെ കാട്ടാനക്കൂട്ടം പുലരുംവരെ പരിസരത്ത് ഉണ്ടായിരുന്നു. പിന്നീട്‌ ആനക്കൂട്ടം കാട്ടിലേക്ക്‌ കയറിപ്പോയി. നാട്ടുകാർ തുണ്ടം റെയ്‌ഞ്ച് ഓഫീസിൽ വിവരം അറിയിച്ചതനുസരിച്ച്‌ എത്തിയ റെയ്‌ഞ്ച് ഓഫീസർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള വനപാലകർ രക്ഷാപ്രവർത്തനങ്ങൾ നടത്തി. തുണ്ടം റെയ്‌ഞ്ചിലെ ഇടമലയാർ, വടാട്ടുപാറ, ഭൂതത്താൻകെട്ട് ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കുട്ടിയാനയെ കരയ്‌ക്ക് കയറ്റിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top