31 October Saturday

കാൽലക്ഷം കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


തിരുവനന്തപുരം
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കാൽലക്ഷം കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്  കോഴിക്കോട് ടൗൺ യൂണിറ്റിൽ പ്രതിഷേധം ഉദ്‌ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരം വെമ്പായത്തും പ്രസിഡന്റ് എസ് സതീഷ് എറണാകുളത്തെ കലൂരിലും ഉദ്‌ഘാടനംചെയ്തു.

ട്രഷറർ എസ് കെ സജീഷ് തിരുവനന്തപുരം മുക്കോലയിൽ ഉദ്‌ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ യു ജനീഷ്‌കുമാർ എംഎൽഎ തിരുവനന്തപുരത്തെ പാങ്ങോട് യൂണിറ്റിലും ജോ. സെക്രട്ടറി വി കെ സനോജ് കണ്ണൂരിലെ എളയാവൂർ നോർത്ത് യൂണിറ്റിലും പ്രതിഷേധം ഉദ്‌ഘാടനംചെയ്തു. വൈസ് പ്രസിഡന്റുമാരായ ഗ്രീഷ്‌മ അജയഘോഷ് തൃശൂരിലെ കാനാട്ടുകര യൂണിറ്റിലും എം വിജിൻ കണ്ണൂരിൽ വേങ്ങര യൂണിറ്റിലും പ്രതിഷേധം  ഉദ്‌ഘാടനംചെയ്തു. എറണാകുളം  പെരുമ്പടപ്പിൽ ജോൺ ഫെർണാണ്ടസ് എംഎൽഎ, മുളവുകാട്ട്‌ ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, ഉദയംപേരൂരിൽ ജില്ലാ ട്രഷറർ പി ബി രതീഷ്, മട്ടാഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു, തൃപ്പൂണിത്തുറയിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ ജി സുജിത്‌കുമാർ, ആലങ്ങാട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ്, നായത്തോടിൽ അഡ്വ. രശ്മി തോമസ്, എളംകുളത്ത്‌ എൻ എസ് സുനീഷ്, പറവൂരിൽ അഡ്വ. ലിറ്റീഷ ഫ്രാൻസിസ്, കാലടിയിൽ ബിബിൻ വർഗീസ്, ആലുവ കടുങ്ങല്ലൂരിൽ ആർ രഞ്ജിത്‌, കൂത്താട്ടുകുളത്ത്‌ അനീഷ് എം മാത്യു, പെരുമ്പാവൂരിൽ ടി എ അബ്ദുൾ സമദ് എന്നിവർ സമരം ഉദ്‌ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജില്ല, ബ്ലോക്ക്‌ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top