Deshabhimani

എറണാകുളം മാർക്കറ്റ്‌ സമുച്ചയം 
അടുത്തമാസം പൂർത്തിയാക്കും: മേയർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 01:19 AM | 0 min read

കൊച്ചി
എറണാകുളം മാർക്കറ്റ്‌ സമുച്ചയത്തിന്റെ നിർമാണം സെപ്‌തംബറിൽത്തന്നെ പൂർത്തിയാക്കുമെന്ന്‌ മേയർ എം അനിൽകുമാർ. ഒക്ടോബറിൽ ഉദ്‌ഘാടനം ചെയ്യും. വിശദാംശങ്ങൾ എംപി, എംഎൽഎ, കൗൺസിലർ, സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരുമായി ചർച്ചചെയ്ത് തീരുമാനിക്കും. നഗരത്തിന്റെ തിലകക്കുറിയായി എറണാകുളം മാർക്കറ്റ് മാറും. ഒരു പദ്ധതി ഏറ്റെടുത്താൽ അത് പൂർത്തീകരിക്കുമെന്ന കൗൺസിൽ തീരുമാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും മറ്റൊരു ഉദാഹരണമാകും മാർക്കറ്റെന്നും നിർമാണപുരോഗതി നേരിട്ട്‌ വിലയിരുത്തിയശേഷം മേയർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home