20 September Friday

മുത്തൂറ്റ്‌ പണിമുടക്ക്‌ : അഭിവാദ്യങ്ങളുമായി ചുമട്ടുതൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


കൊച്ചി
ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ മുത്തൂറ്റ്‌ ഫിനാൻസ്‌ ജീവനക്കാർ നടത്തുന്ന അനിശ്‌ചിതകാല പണിമുടക്ക്‌ മാനേജ്‌മെന്റ്‌ ഭീഷണികളെയും തള്ളി നാലാം ദിനത്തിലേക്ക്‌ കടന്നു.

മേഖലയിലെ 61 ബ്രാഞ്ചുകളുടെയും മേഖല ഓഫീസുകളുടെയും പ്രവർത്തനം സ്‌തംഭിച്ചു. പണിമുടക്കിയ ജീവനക്കാർക്ക്‌ അഭിവാദ്യമർപ്പിച്ച്‌ എറണാകുളത്ത്‌ ചുമട്ടുതൊഴിലാളികൾ പ്രകടനം നടത്തി.യോഗം സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. സിറ്റി ചുമട്‌ സെക്രട്ടറി കെ എം അഷ്റഫ് അധ്യക്ഷനായി.

യൂണിയൻ ജനറൽ സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ, സിറ്റി ചുമട് വൈസ്‌ പ്രസിഡന്റ് എസ്‌ മുന്നാസ്, എൻ കെ സലിം എന്നിവർ സംസാരിച്ചു. സിറ്റി ചുമട് പ്രസിഡന്റ്‌ വി എൻ സത്യൻ സ്വാഗതവും മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന ട്രഷറർ ശരത് ബാബു നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top