27 September Monday

നഷ്‌ടപ്പെട്ട പണം തിരികെ നൽകി യുവാക്കൾ മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021


മട്ടാഞ്ചേരി
വഴിയിൽനിന്ന്‌ ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരികെ നൽകി യുവാക്കൾ മാതൃകയായി. സിപിഐ എം കൊച്ചങ്ങാടി ബ്രാഞ്ച് അംഗം സി എ അജീബും സുഹൃത്ത് ഷാജിയുമാണ് പണം ഉടമയ്‌ക്ക്‌ തിരികെ നൽകിയത്‌. വ്യാഴാഴ്‌ച പകൽ പന്ത്രണ്ടോടെ സുഹൃത്തുമൊത്ത് ബൈക്കിൽ വരുമ്പോഴാണ്‌ തോപ്പുംപടി ഹാർബർ പാലത്തിൽ പണം കിടക്കുന്നത് കണ്ടത്. യുവാക്കൾ പണം എടുത്ത് തോപ്പുംപടി പൊലീസ്‌ സ്റ്റേഷനിൽ ഏൽപ്പിച്ചു. നവമാധ്യമങ്ങളിൽ അറിയിപ്പും നൽകി. മരട് പുന്നലക്കാട് വീട്ടിൽ നെൽബി തോമസിന്റെതായിരുന്നു പണം. കരാറുകാരനായ നെൽബി തോമസ്‌ തൃപ്പൂണിത്തുറ സ്വദേശിയായ അഭിഭാഷകന്റെ വീട് നിർമാണത്തിനായി കൂവപ്പാടം യൂക്കോ ബാങ്കിൽനിന്ന് എടുത്ത പണം  മരടിലേക്ക് പോകുംവഴിയാണ് നഷ്ടമാകുന്നത്. പണം നഷ്ടപ്പെട്ട വിവരം നെൽബി അഭിഭാഷകനെ അറിയിച്ചു. അഭിഭാഷകൻ ബാങ്കിൽ  തിരക്കിയപ്പോൾ അവിടത്തെ ജീവനക്കാരനാണ് പണം ലഭിച്ചിട്ടുണ്ടെന്ന അറിയിപ്പ് ഫെയ്‌സ്‌ബുക്കിൽ വന്നതായി പറയുന്നത്. തുടർന്ന് തോപ്പുംപടി സ്റ്റേഷനിൽ പൊലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവാക്കൾ പണം ഉടമയ്‌ക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top