31 July Saturday

അപകടകാരണം അനാസ്ഥയെങ്കിൽ നടപടി: മന്ത്രി മുഹമ്മദ് റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021


തൃപ്പൂണിത്തുറ
മഴക്കാലത്തിനുമുമ്പേ റോഡുകളിലെ കുഴികൾ അടക്കമുള്ള അപകടാവസ്ഥകൾ ഒഴിവാക്കാൻ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി  പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുണ്ടന്നൂർ–-തേവര പാലത്തിൽ കഴിഞ്ഞദിവസം അപകടത്തിൽ യുവാവ് മരിച്ച സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. അപകടങ്ങളിൽ വകുപ്പുതലത്തിൽ എന്തെങ്കിലും അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, ഏരിയ സെക്രട്ടറി പി വാസുദേവൻ, മരട്‌ നഗരസഭ എൽഡിഎഫ്  പാർലമെന്ററി പാർടി ലീഡർ സി ആർ ഷാനവാസ്, കെ എ ദേവസി എന്നിവർ ഉണ്ടായിരുന്നു. അപകടത്തിനിടയാക്കിയ കുഴികൾ ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസംതന്നെ അടച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top