28 September Monday

പ്രത്യേക ട്രെയിനില്‍ 980 പേര്‍കൂടി എത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
മൂന്നു പ്രത്യേക ട്രെയിനിലായി വെള്ളിയാഴ്ച 980 പേര്‍കൂടി എറണാകുളത്തെത്തി. ന്യൂഡൽഹി–-തിരുവനന്തപുരം ട്രെയിനില്‍ 490ഉം ജലന്ധർ-–-തിരുവനന്തപുരം ട്രെയിനിൽ 265ഉം ജയ്‌പുർ–തിരുവനന്തപുരം ട്രെയിനിൽ 225ഉം യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്.

ന്യൂഡൽഹി–-തിരുവനന്തപുരം പ്രത്യേക ട്രെയിനില്‍ 277 പേർ പുരുഷന്മാരും 213 പേർ സ്ത്രീകളുമാണ്. 484 പേരെ സ്വന്തം വീട്ടിലും അഞ്ചുപേരെ കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി. ഒരു കോട്ടയം സ്വദേശിയെ എറണാകുളം ഗവ. മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിൽനിന്നുള്ള 88 പേരിൽ 48 പേർ പുരുഷന്മാരും 40 പേർ സ്ത്രീകളുമാണ്. ഇവരിൽ അഞ്ചുപേരെ കോവിഡ് കെയർ സെന്ററിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി.‌‌ ജലന്ധർ–-തിരുവനന്തപുരം ട്രെയിനിൽ എത്തിയവരിൽ 184 പേർ പുരുഷന്മാരും 81 പേർ സ്ത്രീകളുമാണ്. ഇവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കി. ജില്ലയില്‍നിന്ന് 34 പേരാണുണ്ടായിരുന്നത്. ഇതില്‍ 17 സ്ത്രീകളും 17 പുരുഷന്മാരുമാണ്‌ ഉണ്ടായിരുന്നത്. ജയ്‌പുർ-–-തിരുവനന്തപുരം ട്രെയിനിൽ 124 പുരുഷന്മാരും 101 സ്ത്രീകളുമാണ്‌ ഉണ്ടായിരുന്നത്. ഇവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കി. ജില്ലയിൽനിന്ന് 27 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 17 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top