16 July Thursday

കരകയറ്റാൻ കാഞ്ഞൂർ ബാങ്കും

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കാലടി
സീസണല്ലാത്ത സമയത്ത് ഇഷ്ടികക്കളങ്ങൾ ഏറ്റെടുത്ത് അഞ്ച് വർഷമായി പച്ചക്കറി കൃഷി നടപ്പാക്കുന്ന കാഞ്ഞൂർ സഹകരണ ബാങ്ക്  പ്രതിസന്ധിഘട്ടത്തിൽ നാടിനൊപ്പമുണ്ട്‌. ഈ വർഷവും മെയ് ആദ്യം പത്ത് ഏക്കറിൽ പാവൽ, പടവലം, വെണ്ട, മുളക് എന്നീ കൃഷികൾ തുടങ്ങി. 

പാഴൂർ പാടശേഖരത്ത് ബാങ്ക്‌ 20 സെന്റിൽ  ആരംഭിച്ച നെൽക്കൃഷി ഇപ്പോൾ 52 ഏക്കറായി.  മത്സ്യക്കൃഷിയും നടത്തുന്നു. ബാങ്ക് ഭരണസമിതിയംഗവും യുവകർഷക അവാർഡ് ജേതാവുമയ ടി ഡി റോബർട്ടാണ്‌ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നത്‌. ബാങ്ക് ഉൽപ്പാദിപ്പിക്കുന്ന നെല്ല് അരിയാക്കി ടി കെ കതിർ എന്ന പേരിൽ വിപണിയിലെത്തിക്കുന്നു.  നെൽക്കൃഷിക്കും പശുവളർത്തുന്നതിനും ബാങ്ക് പലിശരഹിത വായ്പയും  നൽകുന്നുണ്ട്‌.  നേരത്തെ ബാങ്ക് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഉടൻ കാർഷിക വിപണന കേന്ദ്രം തുടങ്ങും.  പ്രസിഡന്റ് പ്രൊഫ. എം ബി ശശിധരൻ, സെക്രട്ടറി കെ എസ് ഷാജി എന്നിവരടങ്ങുന്ന ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്‌.


പ്രധാന വാർത്തകൾ
 Top