17 September Tuesday

ചേന്ദമംഗലം കൈത്തറിക്ക് സിഐടിയുവിന്റെ കൈത്താങ്ങ‌് ; അഞ്ചുലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


പറവൂർ
പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിക്ക‌് സിഐടിയു അഞ്ചുലക്ഷം രൂപ ധനസഹായം നൽകി. സംസ്ഥാന കമ്മിറ്റി വിവിധ യൂണിയനുകളിൽനിന്നു സമാഹരിച്ച തുക കരിമ്പാടത്ത‌് പ്രവർത്തിക്കുന്ന യാൺ ബാങ്കിനാണ‌് കൈമാറിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയിൽനിന്ന‌് യാൺ ബാങ്ക് പ്രസിഡന്റ് ടി എസ് ബേബിയും കെ പി സദാനന്ദനും ചേർന്ന് തുക ഏറ്റുവാങ്ങി. 

സിഐടിയു ജില്ലാ പ്രസിഡന്റ് കെ എൻ ഗോപിനാഥ് അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാനവൈസ്‌പ്രസിഡന്റ്‌  എസ് ശർമ എംഎൽഎ, സി കെ മണിശങ്കർ, ടി ജി അനൂപ്, ടി ആർ ബോസ്, കെ സി രാജീവ്, മുതിർന്ന നേതാക്കളായ എം എം ലോറൻസ്,  കെ എൻ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top