20 June Thursday

വോട്ടെണ്ണൽ സുരക്ഷയൊരുക്കി പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


കൊച്ചി
ലോക‌്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന‌് പഴുതടച്ച സുരക്ഷയൊരുക്കി സിറ്റി പൊലീസ‌്. ചാലക്കുടി മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കുന്ന കളമശേരി ഗവ. പോളി ടെക‌്നിക്കിലും എറണാകുളം മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കുന്ന കുസാറ്റിലും ഏഴ‌് എസിപിമാരുടെ നേതൃത്വത്തിൽ 1250 പൊലീസ‌് ഉദ്യോഗസ്ഥരെ വിന്യസിച്ചു. 106 അംഗ കേന്ദ്ര, സംസ്ഥാന സായുധ സേനയെയും നിയോഗിച്ചു. വിവിധയിടങ്ങളിൽ സ‌്ട്രൈക്കിങ‌് പാർടിയുമുണ്ടാകും. മൊബൈൽ, പിങ്ക‌് പട്രോളിങ‌് സംഘവും ബോംബ‌്, ഡോഗ‌് സ‌്ക്വാഡും സുരക്ഷയ‌്ക്കുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ അകത്തേക്ക‌് വാഹനങ്ങൾ കയറ്റിവിടില്ല. ഉദ്യോഗസ്ഥരുടെയും കൗണ്ടിങ‌് ഏജന്റുമാരുടെയും വാഹനങ്ങൾക്ക‌് പാർക്ക‌് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട‌്.

ആഹ്ലാദപ്രകടനങ്ങളിൽ സംഘർഷമുണ്ടാകാതിരിക്കാനും മുൻകരുതലെടുത്തിട്ടുണ്ട‌്. വോട്ടെണ്ണലിനോടനുബന്ധിച്ച‌് നഗരത്തിൽ പ്രത്യേക കൺട്രോൾ  റൂമും  പ്രവർത്തനമാരംഭിച്ചു. വിവിധ പൊലീസ‌് സ‌്റ്റേഷൻ പരിധിയിൽ പൊലീസ‌് പിക്കറ്റുകൾ സ്ഥാപിച്ചു. വോട്ടെണ്ണൽ സമാധാനപൂർണമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന‌് സിറ്റി പൊലീസ‌് കമീഷണർ എസ‌് സുരേന്ദ്രൻ അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top