26 June Wednesday

സിപിഇഒ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


മട്ടാഞ്ചേരി
കൊച്ചി തുറമുഖത്ത് തൊഴിലാളികൾ അണിനിരന്ന ഉജ്വല റാലിയോടെ സിപിഇഒ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ഉദ‌്ഘാടനം ചെയ്തു.

രാജ്യത്തെ മേജർ തുറമുഖങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് എളമരം കരീം പറഞ്ഞു. ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ വികലമായ നയംമൂലം വൻ പ്രതിസന്ധി നേരിടുകയാണ്. എഫ്എസിടി, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ‌് എന്നിവ ഉദാഹരണങ്ങൾ മാത്രം. ഇന്ത്യയിലെ നാല് വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറാനും തിരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പൊരുതാൻ ട്രേഡ് യൂണിയനുകൾ ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. സി കെ മണിശങ്കർ, കെ എൻ ഗോപിനാഥ്, കെ എം റിയാദ്, സുമേഷ് പത്മൻ, ബി ഹംസ, ജോസി കെ ചിറപ്പുറം, വി പി മിത്രൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top