23 May Thursday

ഇന്നസെന്റിന് ഹൃദയാഭിവാദ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


അങ്കമാലി
അവസാനവട്ട വോട്ട് അഭ്യർഥനയുമായി ഇന്നസെന്റ് അങ്കമാലി നിയോജകമണ്ഡലത്തിലെ മൂക്കന്നൂരിൽ മൂന്ന് സ്ഥാപനങ്ങളിലെത്തി. മൂന്നിടങ്ങളിലും ഹൃദ്യമായ വരവേൽപ്പായിരുന്നു.

രാവിലെ പത്തോടെ അട്ടാറയിലെ കുർളീസ് സ്ഥാപനത്തിലാണ് ആദ്യമെത്തിയത്. തൊഴിലാളികളും സ്ഥാപന ഉടമയും ഇന്നസെന്റിനെ പുഷ്പങ്ങൾ നൽകി വരവേറ്റു. സ്ഥാപന ഉടമ കുര്യാക്കോസ് സ്വന്തം തോട്ടത്തിലെ ഓർക്കിഡ് പുഷ്പങ്ങളും ചാമ്പയ്ക്കയും നൽകിയാണ് ഹൃദയ ഐക്യം പ്രകടമാക്കിയത്. സ്ഥാപനത്തിന്റെ മുമ്പിൽ എംപിയുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് സ്ഥാപിച്ചത് തൊഴിലാളികളുടെ വരവുപോക്കിന് ഏറെ സഹായകമായെന്ന് കുര്യാക്കോസ് പറഞ്ഞു. ഇതിന് നന്ദിയുണ്ട്. ഇത്തവണ വോട്ട് ഇന്നസെന്റിനുതന്നെയെന്ന് തൊഴിലാളികളും കുര്യാക്കോസും ഉറപ്പ് നൽകി. അങ്കമാലി ക്ലാരമഠത്തിലെത്തി അന്തരിച്ച സിസ‌്റ്റർ എൽസിയറിന‌് ഇന്നസെന്റ‌് ആദരാഞ‌്ജലി അർപ്പിച്ചു.  ചെറുപുഷ്പാശ്രമത്തിലെത്തിയ ഇന്നസെന്റിന‌് ബ്രദർമാർ ഹൃദയാശംസകൾ നേർന്നു. ബ്രദർമാരിൽനിന്ന് അനുഗ്രഹം വാങ്ങി.
തുടർന്ന് എംഎജിജെ ആശുപത്രിയിലാണെത്തിയത്. ഇന്നസെന്റിനെ ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് സ്വീകരിച്ചു. ജീവനക്കാരെയും രോഗികളെയും കണ്ടു. ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് നേഴ്‌സുമാർ ആശംസിച്ചു.

എൽഡിഎഫ് മണ്ഡലം സെക്രട്ടറി അഡ്വ. കെ കെ ഷിബു, അഡ്വ. ജോസ്‌ തെറ്റയിൽ, പി വി മോഹനൻ, കെ എസ് മൈക്കിൾ, ടി പി വേലായുധൻ, തോമസ് മൂക്കന്നൂർ, അഡ്വ. ആനന്ദൻ എന്നിവരോടൊപ്പമാണ് ഇന്നസെന്റ് എത്തിയത്.യുഡിഎഫ് നേതാക്കൾക്ക് തന്നെക്കുറിച്ച് എതിരായി ഒന്നും പറയാനില്ലെന്നും, അതുകൊണ്ടാണ‌് അവർ വിജയാശംസകൾ മനസ്സുകൊണ്ട് നേരുന്നതെന്നും ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞു. പ്രളയകാലത്ത് സ്വന്തം പണംകൊണ്ടാണ‌് ഇന്നസെന്റ‌് ക്യാമ്പുകളിലെത്തി കാരുണ്യപ്രവർത്തനം നടത്തിയത‌്.


പ്രധാന വാർത്തകൾ
 Top