28 May Thursday

കോവിഡ് : പ്രതിരോധത്തിന് മെഡിക്കൽ വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


കളമശേരി
കോവിഡ്–-19 വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ അണിചേർന്ന്‌ മെഡിക്കൽ വിദ്യാർഥികളും.  നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും റൂട്ട്‌മാപ്പ്‌ തയ്യാറാക്കാനുമാണ്‌ പ്രധാനമായും ഇവരുടെ സേവനം ഉപയോഗിക്കുന്നത്‌.  ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിൽ കോവിഡ്‌–-19 സെല്ലിന്റെ ഭാഗമായാണ്‌ എംബിബിഎസ് വിദ്യാർഥികൾ പ്രവർത്തിക്കുന്നത്‌. അവധി പ്രഖ്യാപിച്ചതിനാൽ മിക്ക വിദ്യാർഥികളും വീടുകളിലാണ്. അതതു ജില്ലകളിൽ  ഇവരുടെ സേവനം ലഭ്യമാക്കുമെന്ന് മെഡിക്കോസ് പ്രതിനിധി കെ നൗഷിക് പറഞ്ഞു. വിദ്യാർഥികൾ മികച്ച രീതിയിലുള്ള പ്രവർത്തനമാണ്‌ നടത്തുന്നത്‌.


പ്രധാന വാർത്തകൾ
 Top