Deshabhimani

ദേശീയപാത 66 ; മണ്ണ്‌ കിട്ടാനില്ല; റോഡ്‌ നിർമാണം പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 03:15 AM | 0 min read


പറവൂർ
ആവശ്യമായ മണ്ണ്‌ ലഭിക്കാത്തതിനാൽ ദേശീയപാത 66 ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിലെ നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നു. 2025 ഡിസംബറിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. നിലവിൽ 49 ശതമാനം ജോലിയാണ്‌ പൂർത്തിയായത്.

പാലങ്ങളുടെയും മേൽപ്പാലങ്ങളുടെയും നിർമാണത്തിൽ പുരോഗതിയുണ്ടെങ്കിലും മണ്ണ്‌ ലഭിക്കാത്തത്‌ റോഡുകളുടെ നിർമാണത്തെ ബാധിക്കുന്നുണ്ട്‌. മഴക്കാലത്ത്‌ മന്ദഗതിയിലായ ദേശീയപാത നിർമാണം കഴിഞ്ഞമാസമാണ് വീണ്ടും സജീവമായത്. 2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം 910 ദിവസംകൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. മണ്ണ്, കല്ല് എന്നിവ എടുക്കാനുള്ള ക്വാറി ലഭിക്കാനുണ്ടായ താമസം നിർമാണത്തെ പിന്നോട്ടടിച്ചു. ക്വാറി കിട്ടാത്തതിനാൽ കരാർ കമ്പനി ചാലക്കുടിയിൽ സജ്ജീകരിച്ച ക്രഷർ പ്രവർത്തിപ്പിക്കാനായില്ല. മൂവാറ്റുപുഴ, കുന്നത്തുനാട് തുടങ്ങിയ മേഖലകളിൽനിന്ന് മണ്ണ് എടുക്കാനാണ് കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്‌ചറൽ പ്രൈവറ്റ് ലിമിറ്റഡിന് അനുവാദം നൽകിയിരിക്കുന്നത്. ദേശീയപാത നിർമാണത്തിന് മണ്ണെടുക്കാൻ പരിസ്ഥിതി ക്ലിയറൻസ് വേണ്ടെന്ന സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും മണ്ണ് എടുക്കുന്നതിന് പ്രാദേശികമായ എതിർപ്പ് ഉണ്ടാകുന്നുണ്ടെന്നും ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ ലഭിക്കുകയാണെന്നും കമ്പനി അധികൃതർ പറയുന്നു.



deshabhimani section

Related News

0 comments
Sort by

Home