13 December Friday

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: -സർവേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019


കൊച്ചി
നഗരത്തിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കലക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ സർവേ നടപടി ആരംഭിച്ചു. 27 ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ സർവേ. നഗരത്തിലെ അഞ്ചു പ്രധാന കനാലുകളിൽ ജലമൊഴുക്ക് തടസ്സപ്പെടുന്നതിനുള്ള കാരണം കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടീവ് എൻജിനിയർമാരെ നിയോഗിച്ചു. തടസ്സങ്ങൾ നീക്കുന്നതിനുള്ള നടപടികളും അതിനായി വരുന്ന ചെലവും നിർദേശിക്കാൻ  ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌.

വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കുന്ന, ഒരുകോടി രൂപയ്ക്കുള്ളിൽ വരുന്ന ജോലികളുടെ എസ്റ്റിമേറ്റുകൾ പരിശോധിച്ച് അംഗീകരിക്കേണ്ടത് ടെക്‌നിക്കൽ കമ്മിറ്റിയാണ്. ഇതിനു മുകളിൽ വരുന്ന തുകയ്ക്കുള്ള എസ്റ്റിമേറ്റുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കണം. വെള്ളക്കെട്ട് നിവാരണജോലി നടപ്പാക്കേണ്ട വകുപ്പുകളെ തെരഞ്ഞെടുക്കുന്നതും ടെക്‌നിക്കൽ കമ്മിറ്റിയാണ്. ഡിസംബർ രണ്ടിനകം ടെക്‌നിക്കൽ കമ്മിറ്റി ഇതുസംബന്ധിച്ച റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും. ഇതിനായി മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ബാലു വർഗീസ് ചെയർമാനും കൊച്ചി നഗരസഭ എക്‌സിക്യൂട്ടീവ് എൻജിനിയർ എച്ച് ടൈറ്റസ് കൺവീനറുമായ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചു.

ജനുവരി ഒന്നിന് ആരംഭിക്കുന്ന വെള്ളക്കെട്ട്‌ നിവാരണപ്രവർത്തനങ്ങൾ 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

ചുമതല ഇവർക്ക്‌
കൊച്ചി
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി പ്രധാന കനാലുകളിലെ  തടസ്സങ്ങൾ കണ്ടെത്തി പരിഹാരം നിർദേശിക്കുന്നതിന്‌ വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്കാണ് ചുമതല. തേവര പേരണ്ടൂർ കനാലിന്റെ ചുമതല മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ കോശിക്കും (ഫോൺ: 8848047643, 9447267457) മുല്ലശ്ശേരി കനാൽ, മാർക്കറ്റ് കനാൽ എന്നിവയുടെ ചുമതല പെരിയാർവാലി പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനയർ വി ഡി എമിലിക്കുമാണ് (ഫോൺ: 9447327041). കാരണക്കോടം തോടിന്റെ ചുമതല ഇടമലയാർ പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനിയർ എം കെ സുജാതയും (9447414112) ചങ്ങാടംപോക്ക് തോടിന്റെ ചുമതല മൂവാറ്റുപുഴ പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനിയർ സുപ്രഭയും (9447530506) വഹിക്കും.

നിലവിൽ സർവേ നടക്കുന്ന വാർഡുകളും ചുമതല വഹിക്കുന്ന അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാരും: പെരുമാനൂർ, രവിപുരം, എറണാകുളം സൗത്ത് (സൂസൻ സോളമൻ തോമസ്–-- 8086395063), കതൃക്കടവ്, കലൂർ സൗത്ത് (വൈ ഡേവിഡ്–- 9400271828), എറണാകുളം സെൻട്രൽ, എറണാകുളം നോർത്ത്, അയ്യപ്പൻകാവ് (എസ് ഡി രാജേഷ്–- - 9847139993), വടുതല ഈസ്റ്റ്, പച്ചാളം, തൃക്കണാർവട്ടം (ടി കെ ഹരിദാസൻ, 9447399651), തമ്മനം, പുന്നുരുന്നി ഈസ്റ്റ് (എസ് എസ് ഉഷ–- 9947757866), വൈറ്റില, ചമ്പക്കര, പൂണിത്തുറ (എസ് ഹേമ–- 9037955305), പുന്നുരുന്നി, എളംകുളം (കെ ധന്യ–-- 9847151110), പനമ്പിള്ളിനഗർ, ഗാന്ധിനഗർ (പി എം ഗോപിനാഥ്–- 9946434847), കറുകപ്പിള്ളി, കാരണക്കോടം (എസ് ആതിര–- 9447790462), കലൂർ നോർത്ത്, പൊറ്റക്കുഴി, കുന്നുംപുറം (പി ജെ സ്മിത, 8606019999), പാടിവട്ടം, വെണ്ണല (മുഹമ്മദ് ബഷീർ 8086395064).     വാർഡുകളിലെ സർവേയ്ക്കും തുടർപ്രവർത്തനങ്ങൾക്കുമായി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്കു കീഴിൽ അസി. എൻജിനിയർമാരെയും ഓവർസിയർമാരെയും നിയോഗിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top