05 December Thursday

തൊഴിലാളിവിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കണം: സി എൻ മോഹനൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019


കൊച്ചി
ഇന്ത്യയിലെ എല്ലാ തൊഴിൽമേഖലകളും സ്വകാര്യവൽക്കരിക്കുന്ന കാലത്ത്‌ ജലമേഖലയിലെ ഓഫീസർമാരുടെ സംഘടനകളും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ എറണാകുളം-–-ഇടുക്കി സംയുക്ത ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതോടൊപ്പം മലിനജല നിർമാർജനത്തിനുള്ള പദ്ധതികളും ജല അതോറിറ്റി നടപ്പാക്കണം. പ്രളയാനന്തര പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കാൻ കഴിയുന്ന നിർദേശങ്ങൾ നൽകാൻ ജല അതോറിറ്റിയിലെ ഓഫീസർമാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സുനിൽകുമാർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എൻ എം സുഭാഷ്, ജല അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ ബി ഷാജി എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേഷ് ഉദഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഇ എസ് സന്തോഷ്‌കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പ്രകാശ് ചന്ദ്രൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.ഭാരവാഹികൾ: മുഹമ്മദ് ഷാഫി (പ്രസിഡന്റ്‌), പ്രകാശ് ചന്ദ്രൻ (സെക്രട്ടറി), പി വിനീഷ് (ട്രഷറർ), പി കെ വിനോദ്കുമാർ, വി അവിൻനാഥ് (ജോയിന്റ്‌ സെക്രട്ടിമാർ), ഷൈജു പി തടത്തിൽ, കെ ആർ പ്രേമൻ (വൈസ് പ്രസിഡന്റുമാർ).


പ്രധാന വാർത്തകൾ
 Top