25 October Monday

അതിഥിത്തൊഴിലാളികളുടെ വാക്സിനേഷൻ 30ന് പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021


പെരുമ്പാവൂർ
എല്ലാ അതിഥിത്തൊഴിലാളികൾക്കും 30നുമുമ്പ്‌ ആദ്യഡോസ് വാക്സിൻ  നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് അറിയിച്ചു. 50,055 പേർക്ക് വാക്സിൻ നൽകി. ക്ലിനിക് ഓൺ വീൽസ് പദ്ധതിയിലൂടെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെത്തിയാണ് വാക്സിനേഷൻ പൂർത്തിയാക്കുന്നത്. ജില്ലാ ഭരണനേതൃത്വവും തൊഴിൽവകുപ്പും ചേർന്ന് ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് എറണാകുളം കരയോഗത്തിന്റെയും ലക്ഷ്മി ആശുപത്രിയുടെയും സഹകരണത്തോടെയാണ് ക്ലിനിക് ഓൺ വീൽസ് പദ്ധതി നടപ്പാക്കുന്നത്. വാഹനത്തിൽ  കോവിഡ് ടെസ്‌റ്റിനും സൗകര്യമുണ്ട്.

പെരുമ്പാവൂർ വട്ടക്കാട്ടുപടി വിഎംജെ ഹാളിൽ ലേബർ ഒഫീസർ കെ എ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 330 അതിഥിത്തൊഴിലാളികൾക്ക് വാക്സിൻ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top