20 October Tuesday

ജില്ലയിൽ 299 പേർക്ക്‌ രോഗം, 297 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  പാലാരിവട്ടം സ്റ്റേഷൻ  അണുവിമുക്തമാക്കുന്നു 


കൊച്ചി
ജില്ലയിൽ തിങ്കളാഴ്‌ച കോവിഡ്‌ ബാധിച്ചത്‌ 299 പേർക്ക്. ഇതിൽ 290 പേർക്കും സമ്പർക്കംവഴിയാണ്‌ രോഗബാധ. ഇതിൽ 46 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശം/ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ഒമ്പതുപേർക്ക് രോഗം സ്ഥിരീകരിച്ചു. 297 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3824 ആയി. ഇതിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1523 ആണ്. 13 ആരോഗ്യപ്രവർത്തകർക്കാണ്‌ തിങ്കളാഴ്‌ച രോഗം ബാധിച്ചത്‌. പാലാരിവട്ടം സ്വദേശിയായ പൊലീസ്‌ ഉദ്യോഗസ്ഥനും ബിപിസിഎലിൽ ജോലി ചെയ്യുന്ന തെലങ്കാന സ്വദേശിക്കും കോവിഡ്‌ ബാധിച്ചു. തൃക്കാക്കരയിൽ 18, വെങ്ങോലയിൽ 16, ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും 15 വീതം, ‌എളങ്കുന്നപ്പുഴയിൽ 14 എന്നിങ്ങനെയാണ്‌ കോവിഡ്‌ ബാധിച്ചവരുടെ കണക്ക്‌.

1054 പേർകൂടി നിരീക്ഷണത്തിൽ
വീടുകളിൽ 1054 പേരെക്കൂടി നിരീക്ഷണത്തിലാക്കി.  കാലയളവ് അവസാനിച്ച 1584 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,191 ആണ്. ഇതിൽ 17,865 പേർ വീടുകളിലും 172 പേർ കോവിഡ് കെയർ സെന്ററുകളിലും 2154 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 270 പേരെ ആശുപത്രിയിൽ/എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു.  199 പേരെ വിട്ടയച്ചു.  കോവിഡ് പരിശോധനയുടെ ഭാഗമായി 989 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 1287  പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 688 ഫലങ്ങളാണ് ലഭിക്കാനുള്ളത്. സ്വകാര്യ ലാബുകളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നുമായി 2023 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

സിഐക്കും എസ്‌ഐക്കും കോവിഡ്‌
യൂത്ത്‌ കോൺഗ്രസും -ബിജെപിയും കമീഷണർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ നിയന്ത്രിച്ച സിഐക്കും എസ്‌ഐക്കും കോവിഡ്‌ സ്ഥിരീകരിച്ചു. പാലാരിവട്ടം സിഐ ഇ ഷിജിക്കും സെൻട്രൽ എസ്‌ഐ വിപിൻകുമാറിനുമാണ്‌ രോഗം‌. പാലാരിവട്ടം സ്‌റ്റേഷനിലെ 26 പൊലീസുകാരും സെൻട്രൽ സ്‌റ്റേഷനിലെ ഇരുപതോളം പൊലീസുകാരും നിരീക്ഷണത്തിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top