15 October Tuesday

ലോക അൽഷിമേഴ്‌സ് ദിനം : കുസാറ്റ്‌ മെമ്മറി വാക് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


കൊച്ചി
ലോക അൽഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ച് കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസ് മെമ്മറി വാക്ക് സംഘടിപ്പിച്ചു. ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്ന്‌ ആരംഭിച്ച വാക്ക് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി നിസാർ അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. നവംബർ ഒന്നുമുതൽ മൂന്നുവരെ കുസാറ്റിൽ നടക്കുന്ന അന്താരാഷ്ട്ര അൽഷിമേഴ്‌സ് സമ്മേളനത്തിന്‌ മുന്നോടിയായാണ്‌ സംഘടിപ്പിച്ചത്‌.

തുടർന്നുനടന്ന സമ്മേളനം മേയർ സൗമിനി ജെയിൻ ഉദ്ഘാടനംചെയ്തു. കുസാറ്റ് വൈസ്‌ ചാൻസലർ പ്രൊഫ. കെ എൻ മധുസൂദനൻ അധ്യക്ഷനായി. സമ്മേളനത്തിന്റെ ഔദ്യോഗിക ഗാനം ഹൈബി ഈഡൻ പ്രകാശനം ചെയ്തു. അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ വൈസ് ചെയർമാൻ ഡോ. ജേക്കബ് റോയ്, സംഗീതസംവിധായകൻ ജെറി അമൽദേവ്, ഗാനരചയിതാവ് എം കെ ശ്രീകുമാർ, കവി സുഷ വി നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. ജുനൈദ്‌ റഹ്മാൻ, പി രംഗദാസപ്രഭു, ഡോ. പ്രവീൺ ജി പൈ, പി സി ജേക്കബ്, ഡോ. ബേബി ചക്രപാണി എന്നിവർ സംസാരിച്ചു. മ്യൂസിക് മൊമന്റ്‌സ് ബാൻഡിന്റെ സംഗീതപരിപാടി, പെരുമ്പാവൂർ ജയ്ഭാരത് കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടി, സ്‌കിറ്റ്‌ എന്നിവ അരങ്ങേറി.

അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന, അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ, മാജിക്‌സ്, നാഷണൽ ഹെൽത്ത് മിഷൻ, ഐഎംഎ കെയർ ഫോർ എൽഡേർളി, ഡിടിപിസി, കേരള ആരോഗ്യ സർവകലാശാല, കൊച്ചി കോർപറേഷൻ, എഡ്രാക് എന്നിവയുടെ സഹകരണത്തോടെയാണ്‌ സംഘടിപ്പിച്ചത്.


പ്രധാന വാർത്തകൾ
 Top