25 July Sunday

ജില്ലയിൽ യോഗ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

നാവികസേനയുടെ കപ്പലിൽ നാവികർ യോഗ ചെയ്യുന്നു


കൊച്ചി
ജില്ലയിൽ വിവിധ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഓണ്‍ലൈനായാണ് മിക്കവാറും ദിനാചരണപരിപാടികൾ നടത്തിയത്‌. അല്ലാത്തവര്‍ കോവിഡ് മാനദണ്ഡം പാലിച്ചും.

കലൂര്‍ ഗ്രീറ്റ് പബ്ലിക് സ്‌കൂള്‍ അന്താരാഷ്ട്ര യോഗ ദിനം ഓണ്‍ലൈനായി ആചരിച്ചു. യോഗ പരിശീലകനായ ബൈജു വാസുദേവന്‍  ക്ലാസെടുത്തു, വിവിധ യോഗാസനങ്ങള്‍ പരിശീലിപ്പിച്ചു. എളമക്കര ഭവന്‍സ് വിദ്യാമന്ദിറില്‍ മഹായോഗ പരിശീലന പരിപാടി നടത്തി. യോഗാചാര്യ സുശീല ഗോപിനാഥന്‍ നേതൃത്വം നല്‍കി. സൂമിലായിരുന്നു പരിപാടി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ ലെഫ്‌റ്റനന്റ് കമാന്‍ഡര്‍ പി അശ്വന്ത് ക്ലാസ് നയിച്ചു. സഹൃദയയും ആത്മയോഗ അക്കാദമിയും ചേര്‍ന്ന് യോഗ ദിനം ആചരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ഉദ്ഘാടനം ചെയ്തു. ഫാ. പീറ്റര്‍ തിരുതനം നേതൃത്വം നല്‍കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top