22 August Thursday

ഈസ‌്റ്റർ ആഘോഷത്തിന്‌ സ്ഥാനാർഥികൾ ഒന്നിച്ച‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


കൊച്ചി
ചാവറ കൾച്ചറൽ സെന്ററിലെ ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി. ഈസ്റ്റർ ആഘോഷത്തിന്  ആദ്യം എത്തിയത് എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവായിരുന്നു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ രാജീവിനെ സ്വീകരിച്ചു. പിന്നീട് ഹൈബിയും കണ്ണന്താനവും എത്തി.

ചാവറപരിസരം പലതും ഓർമിപ്പിക്കുന്നുണ്ടെന്നും ആ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ചാവറ കൾച്ചറൽ സെന്റർ ഏറ്റെടുത്ത് നടത്തുന്നതെന്നും രാജീവ് പറഞ്ഞു. നിന്ദിതർക്ക് മോചനവും അടിച്ചമർത്തപ്പെട്ടവർക്ക് സ്വതന്ത്ര്യവും എന്ന ലൂക്ക 4-18 ലെ വചനങ്ങൾ ഉദ്ധരിച്ച്, നിന്ദിതർക്ക് മോചനവും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും വാഗ്ദാനംചെയ്ത യേശുവിന്റെ, ദുഃഖവെള്ളിയാഴ‌്ചയ‌്ക്ക് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ഊർജം ഈ ആഘോഷത്തിൽ പങ്കെടുമ്പോൾ തന്നിലേക്കും സന്നിവേശിക്കുന്നുണ്ടെന്നും ആ പ്രത്യാശയുടെ ഊർജം എല്ലാവർക്കും ഒരുമിച്ച് പങ്കുവയ‌്ക്കാമെന്നും രാജീവ് കൂട്ടിച്ചേർത്തു.

പ്രൊഫ. എം കെ സാനു  ആശംസാപ്രസംഗം നടത്തി.എം കെ സാനു, റോബി കണ്ണഞ്ചിറ എന്നിവർക്കൊപ്പം ചേർന്ന‌്  സ്ഥാനാർഥികൾ  ഈസ്റ്റർ എഗ് മുറിച്ചു. കെ എൽ മോഹനവർമ, സ്വാമി സച്ചിദാനന്ദ ഭാരതി, ജസ്റ്റിസ് ഷംസുദ്ദീൻ, മോനമ്മ കോക്കാട്ട്, ഹർജീത് സിങ‌് പാട്യ,  വയലിൻ വിശ്വനാഥൻ എന്നിവരും വേദിയിലുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top