30 November Monday

വാട്ടര്‍ മെട്രോ : ആദ്യ ബോട്ടിന്‌ കീലിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


കൊച്ചി
കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ ബോട്ടിന്റെ കീലിടല്‍ ചടങ്ങ് കൊച്ചി കപ്പല്‍ശാലയില്‍ നടന്നു. 100 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഹൈബ്രിഡ് ഇലക്ട്രിക്‌ കാറ്റമരന്‍ ഫെറിയാണ് കൊച്ചി മെട്രോ നിര്‍മിക്കുന്നത്.
ടെര്‍മിനലിന്റെയും ബോട്ടുകളുടെയും നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

2021 ആദ്യത്തോടെ വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎംആര്‍എല്‍ പ്രോജക്ട് ഡയറക്ടര്‍ തിരുമന്‍ ആര്‍ച്ചുമാന്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഓപ്പറേഷന്‍ ഡയറക്ടര്‍ സുരേഷ് ബാബു എന്‍ വി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top