22 October Thursday

ആലുവയിൽ ചുഴലിക്കാറ്റ്‌ കനത്ത നാശം വിതച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


കൊച്ചി
ആലുവയ്‌ക്കടുത്ത് എടത്തലയിൽ വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. ഞായറാഴ്‌ച രാവിലെ ഏഴരയോടെയാണ്‌ ഒരുമിനിറ്റോളം ചുഴലിക്കാറ്റ് അടിച്ചത്. റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട്‌ ഓട്ടോറിക്ഷകൾ തലകീഴായി മറിഞ്ഞു. നൂറുകണക്കിന്‌ മരങ്ങളും നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. ആറ്‌ വീടുകൾക്ക്‌ കേടു പറ്റി. കേബിൾ കണക്ഷനുകളും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. മലങ്കര ഡാം തുറന്നതിനെ തുടർന്ന്‌ മൂവാറ്റുപുഴ ആറിന്റ തീരത്തുള്ളവർക്ക്‌ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്‌.

പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു
പെരിയാറിലെ ജലനിരപ്പ് നാലടിയോളം ഉയർന്നു. ഞായറാഴ്‌ച വൈകുന്നേരത്തോടെ മണപ്പുറത്തെ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ഈ വർഷം രണ്ടാംതവണയാണ് ക്ഷേത്രത്തിൽ വെള്ളം കയറുന്നത്‌. വെള്ളം ഇറങ്ങിയതിനുശേഷം ആഴ്ചകൾകൊണ്ടാണ് ക്ഷേത്രത്തിലും പരിസരത്തും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തത്. ജലനിരപ്പ് ഉയർന്നതോടൊപ്പം ഒഴുക്കും ശക്തിപ്പെട്ടിട്ടുണ്ട്. ഡാമുകൾ തുറന്നതാണ് ജലനിരപ്പ് ഉയരാൻ ഇടയായത്.

കൊച്ചി
ചാലക്കുടി പുഴയില്‍ വെള്ളം ഉയരുന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കുന്നുകര, പാറക്കടവ്, പുത്തന്‍വേലിക്കര പഞ്ചായത്തുകളിൽ പുഴയോട്
ചേര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുല
ര്‍ത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top