31 July Saturday

അശാസ്ത്രീയ റോഡ് നിര്‍മാണം: 
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


കൊച്ചി
അശാസ്ത്രീയമായ റോഡ്, കാന നിർമാണത്തിനെതിരെ ഡിവൈഎഫ്ഐ  കുമ്പളം സൗത്ത് യൂണിറ്റ്‌ പ്രതിഷേധിച്ചു. സിപിഐ എം കുമ്പളം ലോക്കൽ സെക്രട്ടറി വി കെ വിനയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എം അമൽജിത് അധ്യക്ഷനായി.

കുമ്പളം പഞ്ചായത്ത് 13–-ാംവാർഡിലെ എൻഐജെ എൽപി സ്‌കൂൾ റോഡ് നിർമാണം കഴിഞ്ഞ ഏപ്രിലിലാണ്‌ പൂർത്തിയാക്കിയത്. പണികഴിഞ്ഞ് അടുത്തദിവസം പഞ്ചായത്ത് കണ്ടെയ്‌ൻമെന്റ് സോണായി സ്‌കൂൾ റോഡ് അടച്ചിട്ടു. പിന്നീട് ഗതാഗതം തുടങ്ങുന്നതിനുമുമ്പുതന്നെ റോഡിലെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടു. വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്‌ വെൽഫെയർ പാർടി അംഗമാണ്‌. വി ജെ സഞ്ജയ്, എ എസ് സുമേഷ്‌, പി എസ് അന്യുമോൾ, ജിതിൻ ശ്യാം, വി വി വിനീത് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top