02 June Tuesday

കേന്ദ്രത്തിനെതിരെ കർഷകപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


കൊച്ചി
കോർപറേറ്റ് കമ്പനികൾക്ക് കാർഷികമേഖല തീറെഴുതുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട്‌ കേരള കർഷകസംഘം ജില്ലയിലെ 175 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലായിരുന്നു സമരം. കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. കൊച്ചിയിൽ മൂന്നിടത്തും പള്ളുരുത്തി, എറണാകുളം, നെടുമ്പാശേരി, വൈറ്റില, കളമശേരി എന്നിവിടങ്ങളിലും സമരം ചെയ്ത പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇവരെ പിന്നീട്‌ ജാമ്യത്തിൽ വിട്ടയച്ചു.

കൂത്താട്ടുകുളം ടൗൺ പോസ്റ്റ്‌ ഓഫീസിനു മുന്നിലെ സമരം കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്തു. കവളങ്ങാട്‌ ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി എം ഇസ്മയിലും തൃപ്പൂണിത്തുറയിൽ ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രനും സമരം ഉദ്‌ഘാടനം ചെയ്തു. ശ്രീരഞ്ജിനി വിശ്വനാഥൻ പറവൂരും ടി കെ മോഹനൻ ആലുവയിലും സമരത്തിൽ പങ്കെടുത്തു. പെരുമ്പാവൂരിൽ പി കെ സോമൻ, എറണാകുളത്ത്‌ കെ എൻ രാധാകൃഷ്ണൻ, കൊച്ചിയിൽ കെ എ അജേഷ്, കോതമംഗലത്ത്‌ ആർ അനിൽകുമാർ, ആലങ്ങാട് എം കെ ബാബു, മൂവാറ്റുപുഴയിൽ കെ എൻ ജയപ്രകാശ്, കാലടിയിൽ കെ തുളസി, അങ്കമാലിയിൽ ജീമോൻ കുര്യൻ, നെടുമ്പാശേരിയിൽ പി വി തോമസ്, വൈപ്പിനിൽ പ്രൊഫ. എൻ രമാകാന്തൻ, പള്ളുരുത്തിയിൽ അഡ്വ. കെ എൻ സുനിൽകുമാർ, കോലഞ്ചേരിയിൽ കെ വി ഏലിയാസ്, വൈറ്റിലയിൽ എ ജെ ഇഗ്‌നേഷ്യസ്‌, മുളന്തുരുത്തിയിൽ വി ജി സുധികുമാർ, കളമശേരിയിൽ പി എൻ അപ്പുക്കുട്ടൻ, കോതമംഗലത്ത്‌ മിനി ഗോപി, കവളങ്ങാട് എം ജി രാമകൃഷ്ണൻ എന്നിവർ സമരം ഉദ്‌ഘാടനം ചെയ്തു.


പ്രധാന വാർത്തകൾ
 Top