25 May Monday

കോവിഡ്‌ 19 : ജില്ലയിൽ 3474 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ ബംഗളൂരുവിൽ നിന്നെത്തിയ യാത്രക്കാരിയെ ഹെൽപ്‌ ഡെസ്‌ക്‌ വളന്റിയർമാർ ഇൻഫ്രാറെഡ്‌ തെർമോമീറ്റർ ഉപയോഗിച്ച്‌ പരിശോധിക്കുന്നു. ഫോട്ടോ കെ എസ്‌ പ്രവീൺകുമാർ


കൊച്ചി
കോവിഡ്‌–-19ന്റെ പശ്‌ചാത്തലത്തിൽ ശനിയാഴ്‌ച നിരീക്ഷണത്തിലുള്ളത് 3,474 പേർ. 3,451 പേരാണ്‌ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. വീടുകളിൽ പുതുതായി 1,162 പേരെയും ആശുപത്രിയിൽ ഒരാളെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം 23 ആയി. ഇതിൽ 21 പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലും രണ്ടുപേർ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലുമാണ്‌.

1,907 പേരെ ശനിയാഴ്‌ച നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ശനിയാഴ്‌ച 11 സാമ്പിളുകൾ ആലപ്പുഴ എൻഐവിയിലേക്ക് പരിശോധനയ്‌ക്ക്‌ അയച്ചു. മുമ്പ്‌ കൊടുത്ത സാമ്പിളുകളിൽ 20 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്‌. 63 സാമ്പിളുകളുടെ ഫലം ഇനി ലഭിക്കാനുണ്ട്‌. ഇതുവരെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്‌ 5,358 പേരാണ്‌. ജില്ലയിൽ 64 കോവിഡ്‌ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്‌. 

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വന്നതോടെ കൺട്രോൾ റൂമിലേക്കുള്ള ഫോൺ വിളികളുടെ എണ്ണവും വർധിച്ചു. വെള്ളിയാഴ്‌ച രാത്രിമുതൽ ശനിയാഴ്‌ച രാവിലെ ഒമ്പതുവരെ കൺട്രോൾ റൂമിലേക്ക് എത്തിയത് 415 കോളുകളാണ്‌. വെള്ളിയാഴ്‌ച കൊച്ചി തുറമുഖത്ത് എത്തിയ നാലു കപ്പലുകളിലെ 198 ക്രൂ അംഗങ്ങളെയും 514 യാത്രക്കാരെയും പരിശോധിച്ചു. ആർക്കും രോഗലക്ഷണങ്ങളില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top