05 April Sunday

മുത്തൂറ്റ് സമരം : ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


കൊച്ചി
മുത്തൂറ്റ് ഫിനാൻസിൽ 166 പേരെ അന്യായമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ഹെഡ്‌ ഓഫീസിനു മുന്നിൽ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു.

ഹെഡ് ഓഫീസിലെ സമരപ്പന്തലിലേക്ക് വ്യാഴാഴ്‌ച ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. സംസ്ഥാന പ്രസിഡന്റ് എസ്‌ സതീഷ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു എന്നിവർ  സംസാരിച്ചു. മുത്തൂറ്റ് ഫിനാൻസ് സംസ്ഥാന കമ്മിറ്റി അംഗം മായ എസ് നായർ സ്വാഗതവും സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top