01 April Wednesday

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം ; എസ്‌എഫ്‌ഐ രാപ്പകൽ ധർണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020


കൊച്ചി
പൗരത്വ ഭേദഗതിനിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്  എസ്എഫ്ഐ മഹാരാജാസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രാപ്പകൽ ധർണ ആരംഭിച്ചു. “ഭരണഘടനയ്‌ക്ക്‌ കാവലാളാവുക, പോരാട്ടത്തിന്‌ കരുത്താവുക’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ 24 മണിക്കൂർ ധർണ.

മഹാരാജാസ് കോളേജിനു മുന്നിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സി എസ് അമൽ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ് എം എ അനൂപ് അധ്യക്ഷനായി. ധർണയ്‌ക്ക്‌ ഐക്യദാർഢ്യവുമായി രാഷ്ട്രീയ–-സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തി.

സംവിധായകൻ രാജീവ്‌ രവി, ലോയേഴ്സ്‌ യൂണിയൻ നേതാവ്‌ ജോർജ്‌ ജോസഫ്‌, എകെജിസിടി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌ ടി വർഗീസ്‌, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി എം ആർഷോ, സംസ്ഥാന കമ്മിറ്റി അംഗം വി ജി ദിവ്യ, ഏരിയ സെക്രട്ടറി അർജുൻ ബാബു എന്നിവർ സംസാരിച്ചു. ധർണ ചൊവ്വാഴ്ച രാവിലെ പത്തിന്‌ സമാപിക്കും.


പ്രധാന വാർത്തകൾ
 Top