23 November Monday

ബൊമ്മക്കൊലുകൾ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


മട്ടാഞ്ചേരി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മട്ടാഞ്ചേരിയിലെ വീടുകളിൽ ബൊമ്മക്കൊലുകൾ ഒരുങ്ങി. രാമായണത്തിലെയും മഹാഭാരതത്തിലെയും സംഭവങ്ങളെ ആസ്‌പദമാക്കി തയ്യാറാക്കിയ ബൊമ്മകളാണ് കൂടുതൽ. ശ്രീരാമപട്ടാഭിഷേകം, അഷ്ടലക്ഷ്മി, ദശാവതാരങ്ങൾ എന്നിങ്ങനെ വൈവിധ്യങ്ങളായ രൂപങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

മട്ടാഞ്ചേരി, ചെറളായി ശ്രീരാമനാഥ് ലെയ്‌ൻ വിജയ നിവാസിലെ എം രാമനാഥപ്രഭുവിന്റെ മക്കളായ ആറാംക്ലാസ്‌ വിദ്യാർഥി രഘുനാഥ്, മൂന്നാംക്ലാസ്‌ വിദ്യാർഥി റാം കിഷോർ എന്നിവർ തയ്യാറാക്കിയ ബൊമ്മക്കൊലുകൾ കൗതുകക്കാഴ്ചയായി. ചെമ്മണ്ണുകൊണ്ടുള്ള രൂപങ്ങൾമാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അമ്മ രമ്യയും മുത്തച്ഛൻ മുരുകദാസ് പ്രഭുവും സഹായത്തിനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top