14 November Thursday

കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


കോതമംഗലം
കോതമംഗലം മണ്ഡലത്തിലെ വിവിധപ്രദേശങ്ങളിൽ വൈദ്യുതവിതരണം കാര്യക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

വടാട്ടുപാറ- പലവൻപടിമുതൽ ആനക്കയംവരെ നാല് കിലോമീറ്റർ ഭൂഗർഭ കേബിൾ, ഇടമലയാർ ചെക്ക്പോസ്റ്റ് മുതൽ പലവൻപടിവരെ 2.5 കിലോമീറ്റർ ഭൂഗർഭ കേബിൾ, ഇടമലയാർ സബ് സ്റ്റേഷൻമുതൽ ചെക്ക്പോസ്റ്റ് വരെ 1.5 കിലോമീറ്റർ യുജി കേബിൾ എന്നിവ സ്ഥാപിക്കും. ഇവ പൂർത്തിയാകുന്നതോടെ കുട്ടമ്പുഴ ഭാഗത്തേക്ക് ഇടമലയാർ സബ് സ്റ്റേഷനിൽനിന്ന്‌ ഒരു പുതിയ 11 കെവി ഫീഡർ ലഭിക്കും. ഇതുവഴി കോതമംഗലം സബ് സ്റ്റേഷനിൽനിന്നുള്ള കീരംപാറ 11 കെവി ഫീഡർ കീരംപാറ ഭാഗത്തേക്കുമാത്രമായി ഉപയോഗിക്കാൻ കഴിയും. വിവിധപ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്താനും വൈദ്യുതി മുടക്കം കുറയ്‌ക്കാനും സഹായകരമാകും.
വടാട്ടുപാറ അരീക്ക സിറ്റി ജങ്‌ഷൻമുതൽ എടത്തിട്ടപ്പടിവരെ 2.5 കിലോമീറ്റർ എബിസി, കോട്ടപ്പടിയിൽ പേഴാട് മുതൽ കണ്ണക്കടവരെ 4.2 കിലോമീറ്റർ ഭൂഗർഭ കേബിൾ, കോതമംഗലം വിമലഗിരിമുതൽ ഗ്യാസ് വരെ 2.2 കിലോമീറ്റർ യുജി കേബിൾ, കോതമംഗലം പോസ്റ്റ് ഓഫീസ് ജങ്‌ഷൻമുതൽ മലനാടുവരെ 300 മീറ്റർ ഭൂഗർഭ കേബിൾ, നേര്യമംഗലം ടൗൺമുതൽ ഫാം എ ബി വരെ 140 മീറ്റർ ഭൂഗർഭ കേബിൾ എന്നിവ സ്ഥാപിക്കും.

ദേശീയപാതയിലൂടെ വലിച്ചിരിക്കുന്ന ലൈൻ ഭൂഗർഭ കേബിളാക്കുന്നതോടെ വൈദ്യുതി വിതരണം മെച്ചപ്പെടും. ഊന്നുകൽ തേൻകോട് എ ബി മുതൽ തേങ്കോട് ട്രാൻസ്‌ഫോർമർവരെ ഒരു കിലോമീറ്റർ എബിസി, കരിമരുതുംചാൽ റീ കണ്ടക്ടറിങ് പ്രവൃത്തി, ഇരുമലപ്പടി കനാൽമുതൽ പാനിപ്രകാവ് ട്രാൻസ്‌ഫോർമർവരെ 800 മീറ്റർ എബിസി എന്നിവയും നടപ്പാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top