16 September Monday

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


കൊച്ചി
മൂത്തുറ്റ് ഫിനാൻസ് ജീവനക്കാർ നോൺബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ജില്ലയിൽ പൂർണം. ശമ്പള വർധന, തൊഴിൽ മന്ത്രിയുടെയും ലേബർ കമീഷണറുടെയും സാന്നിധ്യത്തിലുണ്ടാക്കിയ കരാർ വ്യവസ്ഥകൾ നടപ്പാക്കുക, തൊഴിൽ നിയമലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ബാനർജി റോഡിലെ ഹെഡ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണയും നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന കമ്മിറ്റിയംഗം മായ എസ് നായർ അധ്യക്ഷയായി.

ട്രഷറർ ശരത് ബാബു, റീജണൽ സെക്രട്ടറി കെ കെ ബിനോയ്, ടി എസ് സജീവ് എന്നിവർ സംസാരിച്ചു. അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ബാനർജി റോഡിലെ ഹെഡ് ഓഫീസിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പ്രചാരണവസ്തുക്കൾ രണ്ടുതവണ അകാരണമായി മാനേജ്‌മെന്റ് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ സംഘടന സെൻട്രൽ പൊലീസ് സിഐക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top